covid

 13 മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1725 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 1572 പേരും സമ്പർക്ക രോഗികളാണ്. 94 പേരുടെ ഉറവിടം വ്യക്തമല്ല. 31 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ. ഇന്നലെ 13 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതുവരെ 169 കൊവിഡ് മരണം.

ഈമാസം 7ന് മരണമടഞ്ഞ കണ്ണൂർ പൈസക്കരി സ്വദേശി വർഗീസ് (90),ആലപ്പുഴ സ്വദേശി കെ.ജി ചന്ദ്രൻ (75),11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസർകോട് വോർക്കാടി സ്വദേശിനി അസ്മ (38),10ന് മരണമടഞ്ഞ കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55),13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യൻ ടൈറ്റസ് (42),മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെൽവരാജ് (58),കാസർകോട് ബേക്കൽ സ്വദേശി രമേശൻ (47), 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്.പിള്ള (76),14 ന് മരണമടഞ്ഞ കാസർകോട് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), 16ന് മരണമടഞ്ഞ കാസർകോട് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), 5ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലമാണ് കഴിഞ്ഞ ദിവസം പോസിറ്റീവായത്.

തിരുവനന്തപുരത്തും മലപ്പുറത്തും അതിവ്യാപനം

രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്തും മലപ്പുറത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഇന്നലെ തിരുവനന്തപുരത്ത് 461 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 435ഉം സമ്പർക്ക രോഗികൾ.

മലപ്പുറത്ത് 306ൽ 285 ഉം സമ്പർക്കത്തിലൂടെയാണ്.

ആകെ രോഗികൾ 46140

ചികിത്സയിലുള്ളവർ 15,890

രോഗമുക്തർ 30,029