തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി നോർക്ക റൂട്ട്സ് നടത്തിവരുന്ന പ്രവാസി വായ്പാ പദ്ധതിയിൽ ട്രാവൻകൂർ പ്രവാസി ഡവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികൃഷ്ണൻ നമ്പൂതിരി സൊസൈറ്റി പ്രസിഡന്റ് കെ.സി.സജീവ് തൈക്കാടിന് ധാരണ പത്രം കൈമാറി. പ്രവാസികൾക്ക് സ്വയം സംരഭകരാകാൻ 30 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. www.norkaroots.org യിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: ടോൾ ഫ്രീ നമ്പർ 1800 4253939 ( ഇന്ത്യയിൽ നിന്ന് ) 00918802012345 (വിദേശത്ത് നിന്ന്)