തിരുവനന്തപുരം : പത്തുവർഷത്തിലേറെയായി നിയമനം നടത്താതിരുന്ന ഹോമിയോപതിക് മെഡിക്കൽ കോളേജുകളിലേക്കുള്ള അദ്ധ്യാപക നിയമനമടക്കം 43 തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പബ്ളിക് സർവീസ് കമ്മിഷൻ യോഗം തീരുമാനിച്ചു .
ജനറൽ കാറ്റഗറി സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി ആൻഡ് മൈക്രോബയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കേസ് ടേക്കിങ് ആൻഡ് റിപ്പർടോറൈസേഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെറ്റീരിയ മെഡിക്ക, അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, തിയേറ്റർ മെക്കാനിക്, മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ, സ്റ്റോർ കീപ്പർ, ജൂനിയർ ആഡിറ്റ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക് (ഡി.എ.- ഓർത്തോമോഡറേറ്റ്), ലീഗൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ജനറൽ-ജില്ലാതലം
ഹൈസ്‌കൂൾ ടീച്ചർ മാത്തമാറ്റിക്സ് - മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), ആക്സിലറി നഴ്സ് മിഡ്‌വൈഫ്, കാർപ്പന്റർ/കാർപ്പന്റർ കം പാക്കർ .
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (പട്ടികവർഗം), വുമൺ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം). സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - ജില്ലാതലത്തിലേക്കുള്ള ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (പട്ടികജാതി/പട്ടികവർഗ്ഗം), സീമാൻ (പട്ടികവർഗ്ഗം), അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗ്ഗം), ലിഫ്റ്റ് ഓപ്പറേറ്റർ (പട്ടികവർഗ്ഗം).
എൻ.സി.എ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻ.സി.എ.- വിശ്വകർമ്മ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഏഴാം എൻ.സി.എ.- പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഒമ്പതാം എൻ.സി.എ.- പട്ടികവർഗ്ഗം), വെറ്റിനറി സർജൻ (മൂന്നാം എൻ.സി.എ.- പട്ടികവർഗം), വെറ്റിനറി സർജൻ (ഒന്നാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ വയലിൻ (രണ്ടാം എൻ.സി.എ.-മുസ്ലീം), ലക്ചറർ ഇൻ വീണ (രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ.), ഡിവിഷണൽ അക്കൗണ്ടന്റ് (ഒന്നാം എൻ.സി.എ.- ഈഴവ, മുസ്ലീം, ഒ.ബി.സി., പട്ടികജാതി). കെയർ ടേക്കർ ഫീമെയിൽ (നാലാം എൻ.സി.എ.-പട്ടികവർഗ്ഗം), ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ), മാർക്കറ്റിംഗ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻ.സി.എ.- പട്ടികജാതി).
ഐ.സി.ഡി.എസ് സൂപ്പർവൈസറടക്കം മൂന്ന് തസ്തികയിലേക്ക് അഭിമുഖം
സാമൂഹ്യനീതി വകുപ്പിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ (ഒന്നാം എൻ.സി.എ.- പട്ടികജാതി വിഭാഗത്തിൽനിന്നുള്ള പരിവർത്തിത ക്രിസ്ത്യാനികൾ).
മലപ്പുറം ജില്ലയിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (അറബിക്) - എൻ.സി.എ. (ഈഴവ/തിയ്യ/ബില്ലവ).
കാസർകോട് ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി)-എൻ.സി.എ.(പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ).