ആര്യനാട്: കേരളത്തിൽ പിന്നാക്ക വിഭാഗത്തിലെ കുട്ടികൾ കൂടുതലായി പഠിക്കുന്ന ആര്യനാട് ഗവ. ഐ.ടി.ഐ ഹോസ്റ്റൽ നിർമ്മാണം നിലച്ചു. കെട്ടിടത്തിന്റെ പില്ലറും ബീമും പണിഞ്ഞതല്ലാതെ യാതൊന്നും നടന്നില്ല. പണി നിലച്ചതോടെ ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം മുഴുവൻ കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറി.
1990ൽ ആര്യനാട് ഉണ്ടപ്പാറയിൽ മൂന്ന് ട്രേഡുകളുമായാണ് ഐ.ടി.ഐ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2001ൽ പള്ളിവേട്ടയിലേക്ക് പ്രവർത്തനം മാറ്റി. 2009 ലാണ് ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്നും 1.3 കോടി രൂപയാണ് അനുവദിച്ചത്.
അതേ വർഷം തന്നെ ഐ.ടി.ഐയുടെ പിൻഭാഗത്തായി 15 സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബില്ല് മാറുന്നതിനെച്ചൊല്ലി കരാറുകാരനും പി.ഡബ്ലിയു.ഡിയിലെ ഉദ്യോഗസ്ഥനുമായി തർക്കമായതോടെ പണിനിലച്ചു. പിന്നീടത് കോടതിയിൽ വരെ എത്തി.
തുടർന്ന് തർക്കങ്ങൾ തീർത്ത് റീ- ടെൻഡർ ചെയ്യാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വീണ്ടും പാളി. പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്കായി മാത്രം74 ശതമാനം സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന ഐ.ടി.ഐയാണ് ആര്യനാടുള്ളത്. കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.യിൽ.