പാറശാല: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒരു സ്റ്റാഫ്‌ നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗ പ്രതിരോധം തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് ഒ.പി പ്രവർത്തിക്കുന്നതല്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

നേരത്തെ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജീവനക്കാരിൽ പകുതിയോളം പേർ കഴിഞ്ഞ രണ്ടാഴ്ച കാലമായി ക്വാറന്റൈനിൽ തുടരവേയാണ് ഇപ്പോൾ മറ്റൊരു നഴ്‌സിനും രോഗം സ്ഥിരീകരിച്ചത്.