ചിറയിൻകീഴ്:ഭാരതീയ കർഷക മോർച്ച ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നാട്ടുപച്ച കർഷക വന്ദനം യുവ കർഷകർക്ക്.ട്രാവൻകൂർ അക്ക്വാ ഫോണിക് ഫിഷ് ഫാം ഉടമകളും അവാർഡ് ജേതാക്കളുമായ വിമൽ,ഡാജിഷ് മോഹൻ എന്നിവരെ പൊന്നാടയണിച്ച് ആദരിക്കുകയും കർഷക മോർച്ചയുടെ സംസ്ഥാന അംഗീകാരവും ഫലകവും നൽകുകയും ചെയ്തു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഹരി.ജി.ശാർക്കര,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സുധീഷ് മുദാക്കൽ എന്നിവർ ചേർന്ന് യുവകർഷകരെ ആദരിച്ചു.ബി.ജെ.പി ചിറയിൻകീഴ് പഞ്ചായത്ത് സമിതിയുടെ ആദരം കർഷകരായ മോഹന ചന്ദ്രൻ നായർ (ക്ഷീര - നെൽകൃഷി) കെ.എസ്.പ്രകാശ് (ക്ഷീര കർഷകൻ), ബാബു (നെൽകൃഷി), വിക്രമൻ (മുതിർന്ന കർഷകൻ) എന്നിവർക്ക് ബി.ജെ.പി ചിറയിൻകീഴ്പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് മേടയിൽ, സെക്രട്ടറി രാജേഷ് കേളേശ്വരം എന്നിവർ നൽകി.