തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലത്തെയും പോങ്ങുംമൂട്ടിലെയും ഒാഫീസുകൾ സ്മാർട്ട് ഒാഫീസുകളാക്കി. പണമടയ്ക്കാനോ ഉപഭോക്തൃ സേവനങ്ങൾക്കോ എത്തിയാൽ ക്യൂ നിൽക്കേണ്ടതില്ല. കൈകൾ അണുവിമുക്തമാക്കുന്നതിന് ഓട്ടോമാറ്റിക് സാനിറ്റൈസേഷൻ സംവിധാനം, ടോക്കൺ വഴിയുള്ള ഓട്ടോമാറ്റിക് ടോക്കൺ ക്യൂ ഡിസ്‌പ്ലേ സംവിധാനം, ഭിന്നശേഷിക്കാർക്ക് റാംപ്, ശുദ്ധജലം, ശുചിമുറികൾ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ, വിനോദപരിപാടികൾ കാണുന്നതിന് ടി വി തുടങ്ങിയ സേവനങ്ങളോടൊപ്പം കൂടുതൽ കൗണ്ടറുകൾ, വേഗത കൂടിയ നെറ്റ്‌വർക്ക് സംവിധാനങ്ങൾ,കാർഡ് സ്വൈപിംഗ് മെഷീൻ ഉപയോഗിച്ച് പണമടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവയാണ് സ്‌മാർട്ട് ഒാഫീസിന്റെ സവിശേഷതകൾ. 25 ലക്ഷം രൂപയാണ് ചെലവ്. നവീകരിച്ച ഒാഫീസ് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു.