വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കീഴായിക്കോണത്ത് ബെെക്കുകൾ കൂട്ടിയിടിച്ച് വെഞ്ഞാറമൂട് സ്വദേശി മരിച്ചു. വെഞ്ഞാറമൂട് ഉദിമൂട് മംഗലത്ത് വീട്ടിൽ മുഹമ്മദ് ഷാൻ (23) ആണ് മരിച്ചത്. എതിർദിശയിൽ നിന്നുവന്ന ബെെക്ക് യാത്രികരായ നഗരൂർ തേക്കിൻകാട്ടിൽ കൃഷ്ണകൃപയിൽ അർജുൻ(19) ,ആറ്റിങ്ങൽ വഞ്ചിയൂർ കാട്ടിൽ പുത്തൻ വീട്ടിൽ റമീസ് (19) എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ മെഡിക്കൽകോളെജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷാനെ തൊട്ടടുത്ത സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല