നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രി,ആയുർവേദ ആശുപത്രി,ഹോമിയോ ആശുപത്രി,നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനായി കെ.ആൻസലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 50 ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ അധികൃതർക്ക് കൈമാറി.കൊവിഡ് പ്രതിരോധത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3000 ആന്റിജൻ കൊവിഡ് ടെസ്റ്റ് കിറ്റുകൾ,പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസിംഗ് കിയോസ്കുകൾ എന്നിവ നേരത്തെ വിതരണം ചെയ്തിരുന്നു.തുടർച്ചയായി നൽകുന്ന 50 ഇൻഫ്രാ റെഡ് തെർമോമീറ്ററുകൾക്കായി ആസ്തി വികസന ഫണ്ടിൽ നിന്നും1,34,500 രൂപ ചെലവഴിച്ചിട്ടാണ് അവ വിതരണം ചെയ്യുന്നത്.മണ്ഡലത്തിലെ ജനറൽ ആശുപത്രി,കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ,പ്രൈമറി ഹെൽത്ത് സെന്ററുകൾ,കുടുംബാരോഗ്യ കേന്ദ്രങ്ങൾ പൊതുജനങ്ങൾ കൂടുതലായി വന്ന് പോകുന്ന മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലേക്കായി ഇവ വിതരണം ചെയ്യുന്നതാണ്.