d

ആലുവ: കീഴ്മാട് പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകൻ പി.ഐ. ഷിയാസിനെ സാമൂഹിക വിരുദ്ധർ ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. പന്തൽമാവുങ്കാൽ ജംഗ്ഷനിലെ ഷെഡിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് യുവാക്കൾ തമ്പടിക്കുമായിരുന്നു. ഇതിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ നിർദേശപ്രകാരം ജംഗ്ഷനിൽ അണുനശീകരണം നടത്തിയിരുന്നു. ഇവിടെ ഇരിക്കാൻ ഉപയോഗിക്കുന്ന പഴയ ഇലക്ട്രിക് പോസ്റ്റ് കൊവിഡ് പ്രതിരോധ വോളണ്ടിയർമാർ ഷിയാസിന്റെ നേതൃത്വത്തിൽ നീക്കിയിരുന്നു. ഇതിന്റെ പേരിലുള്ള വിരോധമാണ് മർദിക്കാനുള്ള കാരണമെന്ന് കരുതുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു.

ആലുവ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ എന്നിവർ ഷിയാസിനെ സന്ദർശിച്ചു.