k-raju-minister

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ നഗരവനം പദ്ധതിയിൽ ഇളവ് തേടി മന്ത്രി കെ.രാജു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു. ചുരുങ്ങിയ സ്ഥലം പത്ത് ഹെക്ടർ എന്നത് ചുരുക്കണമെന്നും ധനസഹായം ഹെക്ടറിന് പത്തു ലക്ഷമാക്കി കൂട്ടണമെന്നും നഗരപരിധിക്ക് പുറത്തുള്ള തദ്ദേശസ്ഥാപനങ്ങളേയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.നിലവിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ ആറ് മുനിസിപ്പാലിറ്റികൾക്കും പദ്ധതിയുടെ പ്രയോജനം കിട്ടില്ല. സ്‌കൂളുകളിൽ പത്ത് സെന്റിലും അതിനു മുകളിലുമുള്ള സ്ഥലങ്ങളിൽ സ്വാഭാവിക വനമാതൃകകൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയായി കേന്ദ്ര സർക്കാരിന്റെ സ്‌കൂൾ നഴ്സറി പദ്ധതി വ്യാപിപ്പിക്കണമെന്നും സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.