charamam

മലയിൻകീഴ് : കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു. മണപ്പുറം സ്വദേശി സോമൻനായർ(67)ആണ് മരിച്ചത് .ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മണപ്പുറം റോഡരികിൽ നിന്നാണ് രക്തം വാർന്നൊലിച്ച നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ആശുപത്രിയിൽ നിന്ന് മരണ വിവരം ലഭിക്കുന്നത്.ഭാര്യയുമായി പിണങ്ങിക്കഴിയുന്ന സോമശേഖരൻനായർ എം.പാനൽ കണ്ടക്ടറായി ജോലി ചെയ്തിരുന്നു.ബാലരാമപുരത്ത് ലോഡ്ജിലാണ് താമസിക്കുന്നത്. മണപ്പുറത്തുള്ള സ്വന്തം സ്ഥലത്തെത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹചത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.ഭാര്യ ഗിരിജ മങ്കാട്ട്കടവിലാണ് താമസം.ഏക മകൻ അരവിന്ദിന് ഇടുക്കിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി.