test

തിരുവനന്തപുരം : കൊവിഡ് പരിശോധനങ്ങൾ വ്യാപകമാക്കുന്നതിൻെറ ഭാഗമായി എല്ലാ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ജലദോഷപ്പനിയുള്ളവരെ കണ്ടെത്തി കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പിൻെറ നിർദേശം. ഇതിനായി പ്രത്യേക കെട്ടിടങ്ങൾ സജ്ജമാക്കണം. എല്ലാദിവസവും നിശ്ചത സമയത്ത് ഒ.പി നടത്തണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പഞ്ചായത്ത് അധികൃതർ ആരോഗ്യവകുപ്പുമായി സഹകരിച്ച് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പിൻെറ പ്രതിവാര അവലോകന റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ച രോഗവ്യാപനം രൂക്ഷമായിരുന്ന തിരുവനന്തപുരം, മലപ്പുറം, കാസർകോ‌ട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ സമാനമായ സ്ഥിതി തുടരുകയാണ്. എന്നാൽ പാലക്കാട്, കോട്ടയം, കണ്ണൂർ, ജില്ലകളിൽ പോസിറ്റീവാകുന്നവരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ വർദ്ധനവുണ്ട്. ഈ സാഹചര്യത്തിൽ എട്ടു ജില്ലകളിലും ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങൾ കർശനമാക്കണം.