salary

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ശമ്പളം 24 മുതൽ കൊടുക്കാൻ കഴിയുമോയെന്ന് ആശങ്ക. ജീവനക്കാരുടെ സർവീസ് ചരിത്രം പരിശോധിച്ച് സ്പാർക്കിൽ രേഖപ്പെടുത്തി ലോക്ക് ചെയ്ത ശേഷമേ ശമ്പള ബിൽ തയാറാക്കാവൂ എന്ന നിബന്ധന വച്ചതോടെയാണിത്.

24 ന്ശമ്പള വിതരണം തുടങ്ങണമെങ്കിൽ അതിനു മൂന്നു ദിവസം മുൻപ് ബിൽ തയാറാക്കണം. അതിനകം ജീവനക്കാരുടെ സർവീസ് ചരിത്രം പരിശോധിച്ച് സ്പാർക്കിൽ അപ്‌ഡേറ്റ് ചെയ്യണം. ഇതിന് കൂടുതൽ സമയം അനുവദിച്ചില്ലെങ്കിൽ ഒട്ടേറെപ്പേർക്കു ശമ്പളം വൈകും. ബോണസ്, അലവൻസ്, ശമ്പള അഡ്വാൻസ് തുടങ്ങിയവ തയ്യാറാക്കുന്ന അധിക ജോലികളും ഡി.ഡി.ഒമാർക്കുണ്ട്. പൊലീസ് വകുപ്പിൽ ഒരു ഡി.ഡി.ഒയ്ക്ക് രണ്ടായിരത്തോളം പേരുടെ ശമ്പള ബില്ലാണു തയാറാക്കേണ്ടി വരുന്നത്. ആരെങ്കിലും അധികം ശമ്പളം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാൻ സമ്മത പത്രംകൊടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.