പെരിന്തൽമണ്ണ: സ്കൂട്ടറിൽ 10 ലിറ്റർ മദ്യം കടത്തിയതിന് കോഡൂർ വട്ടപറമ്പത്ത് കോട്ടതൊടി ഷാനിനെ (39) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിലെടുത്തു.
കുറച്ചു കാലമായി ഇയാളെ എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. ഓണത്തോടനുബന്ധിച്ച് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഇൻസ്‌പെക്ടർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് അബ്ദുൾ സലീം, പ്രിവന്റീവ് ഓഫീസർ കെ.എം.ശിവപ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർ പി. മുഹമ്മദ് നൗഫൽ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.