fish-6

ഓയൂർ : ഓയൂർ ജംഗ്ഷനിൽ നിന്ന് വിൽപ്പനക്കായി പാസില്ലാതെ ടിപ്പർ ലോറിയിൽ കാെണ്ടുവന്ന 18 പെട്ടി മത്സ്യം പൂയപ്പള്ളി പാെലീസ് പിടികൂടി. ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് പിഴ ഈടാക്കിയ ശേഷം നല്ല മത്സ്യം വിൽപ്പനക്കായി വിട്ടുകൊടുത്തു. പഴകിയ മത്സ്യം കുഴിച്ച് മൂടി.ഇന്നലെ രാവിലെ ആറ് മണിയോടെ പൂയപ്പളളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.