കൊല്ലം: ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 30 ലിറ്റർ കോട ചാത്തിനാംകുളത്ത് നിന്ന് കിളികൊല്ലൂർ പൊലീസ് പിടികൂടി. ചാത്തിനാംകുളം പുലരി നഗറിൽ രാജുവിന്റെ വക ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിപ്പിച്ച നിലയിൽ 3 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 30 ലിറ്റർ കോടയാണ് പൊലീസ് പിടിച്ചെടുത്തത്.