f

പാരിപ്പള്ളി: എഴിപ്പുറത്ത് വീട്ടമ്മയെ കത്തി കാട്ടി ആക്രമിച്ച സംഘത്തിലെ ഒരാളെ പാരിപ്പള്ളി പൊലീസ് പിടികൂടി. കോട്ടക്കേറം സിജു ഭവനിൽ ദീപുവാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എഴിപ്പുറം ചരുവിള വീട്ടിൽ ലൈനയുടെ വീട്ടിൽ ദീപു ഉൾപ്പെടെ നാല് പ്രതികൾ അതിക്രമിച്ച് കയറി ഇവരെ ആക്രമിക്കുകയായിരുന്നു. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ രൂപേഷ് രാജ്, എസ്.ഐ ജയിംസ്,സി.പി.ഒ അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.