തളിപ്പറമ്പ്: പുളിമ്പറമ്പ് മംഗലശേരി റോഡിലെ സിമന്റ് ഗോഡൗണിന് സമീപം പരസ്യമദ്യപാനം നടത്തുന്നത് തടയാനെത്തിയ പൊലീസിനെ ആക്രമിച്ച സംഘത്തിൽപെട്ട ഒരാൾ അറസ്റ്റിൽ. പുളിമ്പറമ്പിലെ വിപി(32)നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ബിനു, ജിതേഷ്, സുശീൽ, വിജേഷ്, സമേശ്, കുട്ടൻ, സുമേഷ് എന്നിവരുടേയും കണ്ടാലറിയാവുന്ന മറ്റ് നാലു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരസ്യമദ്യപാനം നടത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തളിപ്പറമ്പ് സ്റ്റേഷനിലെ അഡീ. എസ്.ഐ ലക്ഷ്മണനെയും പൊലീസ് ഡ്രൈവറെയും മർദ്ദിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും വധഭീഷണി മുഴക്കിയെന്നുമാണ് പരാതി.