veetilethi-adarichappol

കല്ലമ്പലം: 'വീട്ടിലൊരു അടുക്കളത്തോട്ടം' പദ്ധതിയുടെ ഭാഗമായി തോട്ടയ്ക്കാട് ഗവ. എൽ.പി.എസിലെ കുരുന്നുകൾ ഒരുക്കിയ കൃഷിത്തോട്ടം അദ്ധാപകർ സന്ദർശിച്ചു. മികച്ച കൃഷിത്തോട്ടം ഒരുക്കിയ കുട്ടിക്കർഷകരെ അദ്ധ്യാപകർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടിമനസുകളിലെ കൃഷി ചിന്തകൾക്ക് ശക്തി പകരുവാൻ ഈ ആദരവ് ഉപകാരപ്പെടുമെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. അദ്ധ്യാപകരായ ഷമീന,ലിജി,സോജിഷ,ആബിദ തുടങ്ങിയവർ പങ്കെടുത്തു.