നെയ്യാറ്റിൻകര: നഗരസഭാ യോഗത്തിൽ പങ്കെടുത്ത വനിതാ കൗൺസിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര നഗരസഭ അടച്ചിട്ടു. അണുനശീകരണം നടത്തിയ ശേഷമേ ഇനി തുറക്കുകയുള്ളു.വെള്ളിയാഴ്ച നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ഇരുമ്പിൽ വാർഡ് കൗൺസിലർ കെ.ശ്യാമളയ്ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. യോഗത്തിൽ പങ്കെടുത്ത ചെയർപേഴ്സൺ ഡബ്ളിയു.ആർ.ഹീബ,വൈസ് ചെയർമാൻ കെ.കെ.ഷിബു, കൗൺസിലർമാരായ കെ.പി.ശ്രീകണ്ഠൻനായർ, സുരേഷ്കുമാർ,ഉഷ, സുരേന്ദ്രൻ, കലാമങ്കേഷ്കർ എന്നിവരും പങ്കെടുത്ത ജീവനക്കാരും സ്വയം നിരീക്ഷണത്തിലാണ്. ഓൺലൈൻ വഴി മാത്രമേ കൗൺസിൽ യോഗം നടത്തുവാൻ പാടുള്ളുവെന്ന നിർദ്ദേശം ലംഘിച്ച് നഗരസഭാ ഹാളിൽ യോഗം സംഘടിപ്പിച്ചതാണ് വിനയായി തീർന്നത്.ഇതിന്മേൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.ഇരുമ്പിൽ വാർഡ് നേരത്തേ തന്നെ കണ്ട

യ്മെന്റ് സോണായി പ്രഖ്യാപിക്കുകയും വാർഡ് അടച്ചിടുകയും ചെയ്തിരുന്നു. ഇവിടെ നിന്നാണ് കൗൺസിലർ യോഗത്തിൽ പങ്കെടുക്കാനെത്തിയത്.