പാറശാല :കിസാൻ ജനത ജില്ലാ കമ്മറ്റിയുടെ കർഷക ദിനാചരണവാരത്തിന്റെയും കർഷക ആദരവിന്റെയും ജില്ലാ തല ഉദ്ഘാടനം പാറശാല മണ്ഡലത്തിൽ സംഘടിപ്പിച്ചു.ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൽ.ആർ. സുദർശനകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ നേതാക്കളായ പരമേശ്വരൻനായർ,ജോൺ വിക്ടർ,സുനി,ബിനു,സുരേഷ് എന്നിവർ സംസാരിച്ചു.തെറഞ്ഞെടുത്ത മികച്ച കർഷകരെ നിലവിളക്ക് നൽകി ആദരിച്ചു.കർഷകർക്ക് കൊവിഡ് കൊറോണ പ്രതിരോധ മരുന്നും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.