നെടുമങ്ങാട് :മഹാത്മജിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കച്ചേരി ജംഗ്ഷനിൽ ഗാന്ധി ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജെ ബിനു അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു അനുസ്മരണ പ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ,ഡി.സി.സി ഭാരവാഹികളായ അഡ്വ.എൻ.ബാജി, അഡ്വ.തേക്കട അനിൽകുമാർ,നെട്ടിറച്ചിറ ജയൻ,യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ , നഗരസഭ പ്രതിപക്ഷ നേതാവ് ടി.അർജുനൻ,എം.എസ് ബിനു,ഒ.എസ് ഷീല,നൗഷാദ് ഖാൻ,അഫ്സൽ എ.സലാം, താഹിർ , പുലിപ്പാറ വിനോദ് എന്നിവർ പങ്കെടുത്തു.