school

കിളിമാനൂർ:കിളിമാനൂർ പഞ്ചായത്തിൽ ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി.മുരളി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എസ് .രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു.ജില്ലാമിഷന്റെ നേതൃത്വത്തിൽ നൽകിയ പന്ത്രണ്ടര ലക്ഷം രൂപ ചെലവിൽ സ്കൂളിന്റെ ഫർണിച്ചറുകളും പഠനസാമ​ഗ്രികളും വാങ്ങി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെട്ടിടവും തയ്യാറാക്കി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .ദേവദാസ്, സ്ഥിരംസമിതി അദ്ധ്യക്ഷമാരായ എസ്.ലിസി,എസ് .എസ്.സിനി,പഞ്ചായത്തം​ഗങ്ങളായ എൻ .ലുപിത,എസ് .അനിത, വേണു​ഗോപാൽ,സി.പി.എം ലോക്കൽ സെക്രട്ടറി എൻ.പ്രകാശ്,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ മാലതി പ്രഭാകരൻ,രാഹുൽ,അനുജ തുടങ്ങിയവർ സംസാരിച്ചു.