dog

കിളിമാനൂർ: വീട്ടുപറമ്പിലെ കൂവക്കൃഷി നശിപ്പിക്കുന്നത് തടഞ്ഞ വളർത്തുനായയെ കാട്ടുപന്നി കുത്തി മുറിവേല്പിച്ചു. ഗുരുതരമായി പരിക്കേറ്റ നായയ്ക്ക് കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. കിളിമാനൂർ ഇരട്ടച്ചിറ വിജയ് ഭവനിൽ ഡോ. രവിശങ്കറിന്റെ വളർത്തുനായയെയാണ് കഴിഞ്ഞ ദിവസം രാത്രി 11ഓടെ കാട്ടുപന്നി കുത്തിപ്പരിക്കേല്പിച്ചത്. ഇരട്ടച്ചിറ മേഖലയിൽ കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നത് പതിവാണ്.