കാട്ടാക്കട: തിരക്കേറിയ റോഡുകളിൽ അമിത ഭാരം കയറ്റി പോകുന്ന വാഹനങ്ങൾ വഴിയാത്രക്കാരെ ആശങ്കയിലാക്കുന്നു. കാട്ടാക്കട ജംഗ്ഷനിൽ തിരക്കേറിയ സമയം പാറയുമായി കടന്നു പോയ വാഹനത്തിൽ സുരക്ഷയ്ക്കായി പേരിന് മാത്രമാണ് പച്ചവിരി ഉണ്ടായിരുന്നത്.
അപ്രതീക്ഷിതമായി ബ്രെക്ക് ഇടേണ്ടി വരുകയോ റോഡിലെ കുഴികളിൽ വാഹനം പെടുകയോ ചെയ്താൽ പാറ കഷ്ണം പിറകിൽ വരുന്ന വാഹനത്തിന് പുറത്തേക്കോ റോഡിൽ പതിച്ചു അതിനു പുറത്തുകൂടെ വാഹനം കയറിയോ അപകടം ഉണ്ടാകാം.
ഇത്തരം അപകടം ഉണ്ടാകാതിരിക്കാനാണ് മണൽ ലോറികളും പറയും, ചല്ലിയും കയറ്റി പോകുന്ന വാഹനങ്ങളും കാരീയറിന് മുകളിലേക്ക് വരുന്ന തരത്തിൽ ഇവ കയറ്റരുത് എന്നും ഇവ മൂടി കെട്ടി വയ്ക്കണം എന്നും നിർദേശമുള്ളത്. എന്നാൽ ഇവയൊന്നും പാലിക്കപ്പെടുന്നില്ല.ഒപ്പം മോട്ടോർ വാഹന വകുപ്പോ പൊലീസോ പരിശോധനകൾക്ക് മുതിരുന്നില്ലന്നും ആക്ഷേപമുണ്ട്.