surendran

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആഗസ്റ്റ് 23ന് ഉപവസിക്കും. പാർട്ടി സംസ്ഥാന ഓഫീസിലാണ് ഉപവാസം. ആഗസ്റ്റ് മുതൽ ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ നടത്തിവരുന്ന റിലേ ഉപവാസ സമരങ്ങളുടെ അവസാനത്തേതാണ് സംസ്ഥാന അദ്ധ്യക്ഷന്റെ ഉപവാസം.

ഇതേ ആവശ്യമുന്നയിച്ച് സഭ സമ്മേളിക്കുന്ന ആഗസ്റ്ര് 24ന് ഒ. രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ നിയമസഭാ മന്ദിരത്തിനു മുന്നിൽ ധർണ നടത്തും. തുടർന്നുള്ള സമരപരിപാടികൾക്ക് 24ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മിറ്റി യോഗം രൂപം നൽകും.