മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനവും "കതിർമണി" ബ്രാൻഡ് അരിയുടെ ആദ്യവില്പനയും ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഇടയ്‌ക്കോട് സർവീസ് സഹകരണ ബാങ്ക് വഴി കർഷകരിൽ നിന്ന് സംഭരിക്കുന്ന ജൈവ നെല്ല് അഗ്രോ സർവീസ് സെന്ററിലെ ഹരിതകർമ്മസേന അരിയാക്കി മാറ്റുന്നതാണ് 'കതിർമണി'.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.'കതിർമണി'യുടെ ആദ്യവില്പന ജില്ലാപഞ്ചായത്തംഗം ആർ.ശ്രീകണ്ഠൻ നായർക്ക് നൽകി നിർവഹച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാബായി അമ്മ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ലാൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.സുലേഖ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ, ഇളമ്പ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ് അലക്‌സാണ്ടർ,ആത്മ പ്രോജക്ട് ഡയറക്ടർ സുനിൽകുമാർ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ നൗഷാദ്,ബി.ഡി.ഒ ലെനിൻ,ഇടയ്‌ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.