
തിരുവനന്തപുരം: സർക്കാർ ജോലി പി.എസ്.സിയുടെ ഔദാര്യമല്ലെന്നും നിലവിലെ റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ റാങ്കു ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകാൻ പി.എസ്.സിക്ക് കഴിയും. എന്നാൽ യുവാക്കളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സർക്കാരാണിപ്പോൾ കേരളം ഭരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ മേൽ കുതിരകയറുകയാണ് പി.എസ്.സി. നിഷ്പക്ഷത പാലിക്കേണ്ട ചെയർമാന്റെ വാക്കും പ്രവൃത്തിയും പദവിക്ക് ചേർന്നതല്ല.