gg

തിരുവനന്തപുരം: കാസർകോട്ട് കൊവിഡ് ബാധ കൂടിയപ്പോൾ പൊലീസും ജില്ലാ അധികൃതരും സർക്കാരും കൈകോർത്തപ്പോൾ വിജയം കൊവിഡ് പ്രതിരോധത്തിനായി. എന്നാൽ സർക്കാരിന് മൂക്കിന് താഴെ തലസ്ഥാനത്ത് കൊവിഡ് രൗദ്രനടനമാടിയപ്പോൾ പ്രതിരോധം പാളിയതിന്റെ അങ്കലാപ്പിലാണ് അധികൃതർ. കുമരിച്ചന്തയിൽ നിന്ന് തുടങ്ങിയ പ്രതിരോധ വീഴ്ച തീരദേശത്തെ വൻ രോഗവ്യാപനത്തിലാണ് എത്തിനിൽക്കുന്നത്. തുടക്കം മുതൽ പാലിച്ചുവന്ന ബ്രേക്ക് ദ ചെയിൻ സംവിധാനവും ശക്തമായ ക്വാറന്റൈൻ നിയന്ത്രണങ്ങളും കൂട്ടംകൂടുന്നത് തടയാനുള്ള മാർഗങ്ങളും തലസ്ഥാനത്ത് പാളിയെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ. കഴിഞ്ഞ രണ്ടാഴ്ചയായി അഞ്ഞൂറിനടുത്താണ് തലസ്ഥാനത്തെ പ്രതിദിന രോഗവ്യാപനം.

ആരോഗ്യ വിദഗ്ദ്ധർ

ചൂണ്ടിക്കാണിക്കുന്ന പിഴവുകൾ

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തിയവരുടെ ക്വാറന്റെെൻ കൃത്യമായി പാലിച്ചില്ല

 ജനസാന്ദ്രത മുൻകൂട്ടി കണ്ട് അതിനനുസരിച്ചുള്ള പദ്ധതി തയ്യാറാക്കിയില്ല

മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയവരെ കൃത്യമായി നിരീക്ഷണത്തിലാക്കിയില്ല

തീരപ്രദേശത്ത് രോഗവ്യാപനമുണ്ടായപ്പോൾ മുൻകരുതലുകൾ സ്വീകരിച്ചില്ല

രോഗവ്യാപനത്തിനനുസരിച്ചുള്ള പരിശോധന ആദ്യ ഘട്ടത്തിൽ നടന്നില്ല

ക്ലസ്റ്ററുകളിലെ രോഗവ്യാപനം പരിപൂർണമായി ഇല്ലാതാക്കാൻ സാധിച്ചില്ല

കടകളിൽ ആദ്യഘട്ടത്തിൽ മുൻകരുതലുകൾ കർശനമായി പാലിക്കാതിരുന്നത് രോഗവ്യാപനം കൂട്ടി

ചിലയിടങ്ങളിൽ ആശുപത്രിതന്നെ രോഗ ഉറവിടമായി

-പിഴവുകൾ ഉണ്ടായിട്ടുണ്ട്. അത് ഇനി പരിഹരിക്കണമെങ്കിൽ പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണം. എന്നുവച്ചാൽ സാമൂഹിക അകലം, കെെകഴുകൽ ഇവയൊക്കെ കൃത്യമായി പാലിക്കപ്പെടണം. ഇവിടെ രോഗ്യവ്യാപനം പരിപൂർണമായിട്ടില്ല. വെെറസിനെക്കാളും നമുക്ക് കൂടുതൽ ഉള്ളത് ബുദ്ധിയാണ്, അതുപയോഗിച്ചാലേ രോഗനിയന്ത്രണം സാദ്ധ്യമാകൂ. രോഗവ്യാപനം എന്നു പിടിച്ചുനിറുത്താനാകുമെന്ന് പറയാൻ സാധിക്കില്ല. അടുത്തവ‌ർഷവും ഇതു തുടർന്നേക്കാം.

ഡോ.സുൽഫി നൂഹ്, ഐ.എം.എ കേരള വൈസ് പ്രസിഡന്റ്

ജില്ലയിലെ രോഗികൾ

(ആഗസ്റ്റ് 1 മുതൽ 18 വരെ.രോഗം സ്ഥിരീകരിച്ചവർ)

1-259

2-377

3-205,

4-242,

5-274

6-219

7-289

8-485

9-292

10-200

11-297

12-266

13-434

14-310

15-321

16-519

17-462

18-489