flat-model

വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ 25.27 കോടിയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. 2020-21 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം. ഭൂരഹിത ഭവനരഹിതർക്കായി മുട്ടപ്പലം ചാവടിമുക്കിൽ ഫ്ലാറ്റ്സമുച്ചയം നിർമ്മിക്കുന്നതിന് 4.4 കോടിയും ലൈഫ് പദ്ധതിയിൽ ഉൾപെടുത്തി ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിന് ജനറൽ വിഭാഗത്തിൽ 2 കോടിയും പട്ടികജാതി വിഭാഗത്തിന് 2.65 കോടിയും ഭൂരഹിത ഭവനരഹിതർക്ക് ഭൂമി വാങ്ങുന്നതിന് ജനറൽ വിഭാഗത്തിൽ ഒരു കോടി രൂപയും പട്ടികജാതി വിഭാഗത്തിന് 1.48കോടിയും ഉൾപെടുത്തിയിട്ടുണ്ട്. കൂടാതെ ഗാർഹിക കുടിവെള്ള കണക്‌ഷൻ നൽകുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതിയിൽ 92 ലക്ഷം രൂപയും കാർഷിക മേഖലയിൽ 1.65 കോടിയും മൃഗസംരക്ഷണ ക്ഷീരവികസനത്തിന് 80 ലക്ഷവും ആരോഗ്യമേഖലയിൽ 72 ലക്ഷവും തെരുവ് വിളക്ക് പരിപാലനത്തിന് 39 ലക്ഷവും ശുചിത്വ മാലിന്യ നിർമ്മാർജാനത്തിന് 76 ലക്ഷവും റോഡ് നവീകരണത്തിന് രണ്ടരകോടി രൂപയും ഉൾപെടുത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിമും സെക്രട്ടറി വി.സുപിനും അറിയിച്ചു.