വർക്കല: മലയാളി ഏറ്റവും കൂടുതൽ വായിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളാണെന്നും മലയാള സാഹിത്യത്തിലെ സുൽത്താനാണ് അദ്ദേഹമെന്നും മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി . അൻസാർ വർണ്ണന എഡിറ്റുചെയ്ത് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച മാങ്കോസ്റ്റീൻ: കഥ 2020 തിരുവനന്തപുരത്തെ വസതിയിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബു കുഴിമറ്റവും ടി.ബി.ലാലും ചേർന്ന് പുസ്തകം സ്വീകരിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, സുനിൽ സി.ഇ, ഫിർദൗസ് കായൽപ്പുറം, വി.എസ്.അജിത്ത്, ഹരിദാസ് ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. 48 എഴുത്തുകാരുടെ കഥകളും ബഷീറിന്റെ അപ്രകാശിത എഴുത്തും പുസ്തകത്തിലുണ്ട്.