engineering-pharmacy

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവരുടെ പ്രൊഫൈലിലെ തെറ്റുകൾ തിരുത്താൻ 27ന് 3വരെ സമയം നൽകുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ജാതി സർട്ടിഫിക്കറ്റിലെ പിശക് നീക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യമുണ്ട്. അപേക്ഷയിലെ ഒപ്പ്, നേറ്റിവിറ്റി, അധിക ഫീസ് എന്നിവ പരിഹരിക്കാനും അവസരമുണ്ടാകും. സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും എൻട്രൻസ് കമ്മിഷണറുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല. ഹെൽപ്പ് ലൈൻ- 0471 - -2525300