വെള്ളറട: മലയോര ഗ്രാമങ്ങളിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 48 പേർക്കാണ് രോഗം ബാധിച്ചത്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ 62 പേർ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 19 പേർക്ക് പോസിറ്റീവായി ഇതിൽ ആരോഗ്യവകുപ്പ് ജീവനക്കാരയും ഉൾപ്പെടും.

മാണിനാട് 1, വണ്ടിത്തടം 6, ചാവടി 6, കോട്ടുക്കോണത്ത് ആറുപേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ അമ്പൂരി സബ് സെന്ററിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 47 പേർ വിധേയരായി. അതിൽ എട്ടുപേർക്കാണ് പോസിറ്റീവായത്. കുട്ടമല 5, മായം 2, കൂട്ടപ്പൂ 1, ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ നടന്ന ആന്റിജൻ പരിശോധനയിൽ കീഴാറൂർ 4, പശുവണ്ണറ 4, മണ്ണാംകോണം 4, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ പൂഴനാട് നടന്ന ആന്റിജൻ പരിശോധനയിൽ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കളിവിളാകം 2, ഒറ്റശേഖരമംഗലം 1, വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ആന്റിജൻ പരിശോധനയിൽ 22 ജീവനക്കാർ ഉൾപ്പെടെ 68 പേർക്ക് പരിശോധന നടത്തി. ഇതിൽ 6 പേർക്കാണ് പോസിറ്റീവായത്. പന്നിമല വാർഡ് 1, അഞ്ചുമരങ്കാല 1, വേങ്കോട് 1, കൃഷ്ണപുരം 1,കരിക്കാമൻ കോട് 1, മണത്തോട്ടം 1 രോഗം സ്ഥിരീകരിച്ചത്. കൂതാളി വാർഡിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പിന്നകുന്നുവിള പുത്തൻവീട്ടിൽ സുന്ദരൻ (71) ന്റെ മരണം കൊവിഡ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ആദ്യ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാമതും നടത്തിയ പരിശോധനയിലും പോസിറ്റീവാണ്. ഗ്രാമങ്ങളിൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചുവെങ്കിലും നേരിയ ഇളവുകൾ അധികൃതർ നൽകിയതോടുകൂടിയാണ് വീണ്ടും രോഗ വ്യാപനം കൂടുന്നത്.