കൊച്ചി: കുടിവെള്ളക്ഷാമത്താൽ വലയുമ്പോഴും മട്ടാഞ്ചേരി ബാങ്ക് മൂല വാട്ടർടാങ്കിന് അവഗണന തന്നെ. 14 വർഷം കഴിഞ്ഞിട്ടും
ബ്രിട്ടീഷ് ഏജൻസിയായ ഡി.എഫ്.ഐ.ഡിയാണ് വാട്ടർ ടാങ്ക് പണികഴിപ്പിച്ചത്. രണ്ടര കോടിയോളമായിരുന്നു നിർമ്മാണ ചെലവ്. 2006ൽ ഉദ്ഘാടനം നിർവഹിച്ച വാട്ടർടാങ്കിന്റെ അനുബന്ധ പൈപ്പ്ലൈൻ പണികൾ ചെയ്യാത്തതിനാൽ ചോർച്ച രൂക്ഷമാണ്.
ജനറം പദ്ധതി പ്രകാരം 100 എം.എൽ.ഡി കപ്പാസിറ്റിയുള്ള ജലശുദ്ധീകരണശാല മരടിൽ നിർമ്മാണം ആരംഭിച്ചപ്പോൾ കുടിവെള്ളം ലഭിക്കുന്ന പ്രദേശങ്ങളിൽ മട്ടാഞ്ചേരിയും ഉൾപ്പെട്ടിരുന്നു. 2017ൽ മരടിൽ നിന്നും കുടിവെള്ളം ലഭ്യമായപ്പോൾ 100 എം.എൽ.ഡിയിൽ 15 എം.എൽ.ഡി വെള്ളം കരുവേലിപ്പടി പമ്പ്ഹൗസിൽ ലഭ്യമായിത്തുടങ്ങി.എന്നാഅ മട്ടാഞ്ചേരിയിൽ സ്ഥാപിച്ചിരുന്ന പൈപ്പ്‌ലൈനുകൾ തുരുമ്പിച്ചതിനാൽ ഇവിടേക്കുള്ള ജലസംഭരണം പാതിവഴിയിൽ നിലച്ചു.
# അട്ടിമറിക്കപ്പെട്ട പദ്ധതി
മട്ടാഞ്ചേരിയുടെ പേരിൽ കരുവേലിപ്പടി പമ്പ് ഹൗസിൽ ദിവസവും 1.5 കോടി ലിറ്റർ വെള്ളം അധികം ലഭിക്കുന്നുണ്ട്. പൈപ്പ്ലൈനിന്റെ ശോചനീയാവസ്ഥ മൂലം മട്ടാഞ്ചേരിക്ക് വെള്ളം ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഡിവിഷൻ ഒന്നുമുതൽ അഞ്ചുവരെ പ്രദേശത്തെ പഴകിയ പൈപ്പ്‌ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ 35 കോടി രൂപ അനുവദിച്ചത്. 20 കിലോമീറ്ററോളം വരുന്ന പൈപ്പ്‌ലൈനുകൾ മാറ്റാൻ സാധിക്കുന്ന പദ്ധതി കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ മട്ടാഞ്ചേരിക്ക് അവകാശപ്പെട്ട 1.5 കോടി ലിറ്റർ വെള്ളം ദിവസവും ലഭിക്കുകയും വിതരണം കാര്യക്ഷമമാവുകയും ചെയ്യുമായിരുന്നു. എന്നാൽ പദ്ധതി തുടക്കത്തിലേ വാട്ടർ അതോറിറ്റിയിൽ നിന്നും അട്ടിമറിക്കപ്പെട്ടു എന്നാണ് ആരോപണം.
കുടിവെള്ളം നിഷേധിക്കുന്നു
" പദ്ധതി നടപ്പിലായാൽ മട്ടാഞ്ചേരിക്ക് കൃത്യമായി വെള്ളം നൽകേണ്ടിവരുമെന്നതിനാൽ ഉദ്യോഗസ്ഥ-അധികാരി ലോബി അവകാശപ്പെട്ട കുടിവെള്ളം തട്ടിയെടുക്കാൻ വേണ്ടിയാണ് സ്മാർട്ട് സിറ്റി പദ്ധതിയിലെ 35 കോടി വരുന്ന പദ്ധതി അട്ടിമറിച്ചത്."
കെ.എ. മുജീബ് റഹ്മാൻ
സാമൂഹ്യ പ്രവർത്തകൻ