വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള മൂന്നാമത് പ്രതിഭാ പുരസ്കാരം ഡി.കെ.മുരളി എം.എൽ.എയിൽ നിന്ന് വാമനപുരം കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോ.പി.എൻ. സജികുമാർ ഏറ്റുവാങ്ങി. ബാങ്ക് ഭരണ സമിതി അംഗവും ജനപ്രതിനിധിയും പൊതു പ്രവർത്തകനുമായിരുന്ന വയ്യേറ്റ് കെ.സോമന്റെ സ്മരണാർത്ഥമാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ബാങ്ക് പ്രസിഡന്റ് എ.എം.റെെസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് മുഖ്യാതിഥിയായിരുന്നു.മികച്ച കർഷർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.