വർക്കല: വർക്കല നഗരസഭയിലെ മഹാത്മാഗാന്ധി കോളനിയിൽ 20പട്ടികജാതി കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ 4 ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്വാതന്ത്റ്യദിനത്തിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്,വൈസ് ചെയർമാൻ എസ്.അനിജോ,സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ ലതികസത്യൻ,കൗൺസിലർമാരായ ശുഭഭദ്രൻ,ജയന്തി,നഗരസഭ സെക്രട്ടറി സജി,മുൻ കൗൺസിലർമാരായ വി.ബലറാം,സരസ്വതി ശശിധരൻ,പട്ടികജാതി വികസന ഓഫീസർ ഹണി,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, പ്ലാനിംഗ് ഓഫീസർ ലിജു, നിതിൻനായർ, പ്രസന്നൻ തുടങ്ങിയവർ സംബന്ധിച്ചു.