mercikkutty-amma

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാദേശിക മാർക്കറ്റുകളിലേക്ക് മാറ്റാൻ തൊഴിലാളികൾ സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യർത്ഥിച്ചു. നിലവിലെ രീതിയിൽ വഴിയോര മീൻകച്ചവടം അനുവദിക്കില്ല.
കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യമാർക്കറ്റുകൾ തുറക്കാൻ അനുവദിക്കും.

നിലവിലുള്ള മാർക്കറ്റുകൾക്ക് പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി വിപണന സൗകര്യം ഒരുക്കണമെങ്കിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾക്ക് തീരുമാനിക്കാം. ഏതെങ്കിലും മാർക്കറ്റ് തുറക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തണം.