പാറശാല : കാരോട് പഞ്ചായത്തിൽ കുഴിഞ്ഞാൻവിള വാർഡിലെ ഊരമ്പിൽ പണികഴിപ്പിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്ക് കെ.ആൻസലൻ എം.എൽ.എ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ ഫണ്ടിൽ നിന്ന് 34 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഊരമ്പിലെ അരിക്കട ഉടമയായ പോൾരാജാണ് ബഡ്സ് സ്കൂൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള പത്ത് സെന്റ് സ്ഥലം സംഭാവനയായി നൽകിയത്.