v

വെഞ്ഞാറമൂട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വെഞ്ഞാറമൂട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കമായി. വയ്യേറ്റ് റസിഡന്റ്സ് അസോസിയേഷനിൽ നടന്നചടങ്ങിൽ വെഞ്ഞാറമൂട് എസ്.ഐ. ശ്രീകുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ബാബു മാണിക്യമംഗലം അദ്ധ്യക്ഷനായിരുന്നു.സി.പി.ഒ ഷിബു,ഷിബിലി തുടങ്ങിയവർ പങ്കെടുത്തു.പ്രതിരോധ പ്രവ‌ർത്തനങ്ങളുടെ ഭാഗമായി വാർഡ് തല ആരോഗ്യ സമിതിയുടെ നേതൃത്വത്തിൽ ബോധവത്കരണവും വീടുകൾ തോറും ലഘുലേഖ വിതരണം നടത്താനും പൊതു സ്ഥലങ്ങളിൽ വാട്ടർ ടാങ്ക്,ഹാൻഡ് വാഷ് എന്നിവ ഒരുക്കുവാനും യോഗം തീരുമാനിച്ചു.