chennithala

തിരുവനന്തപുരം: മാലിന്യനീക്കത്തിന്റെ പേരിൽ പമ്പാതീരത്തെ കോടിക്കണക്കിന് രൂപയുടെ മണൽ കണ്ണൂരിലെ കമ്പനി വഴി കടത്താൻ സർക്കാർ നടത്തിയ നീക്കത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി നൽകി. വിജിലൻസിന്റെ വാദത്തിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനും പത്തനംതിട്ട ജില്ലാ കളക്ടറുമായ പി.ബി.നൂഹ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, കണ്ണൂരിലെ കേരള ക്ളെയ്സ് ആന്റ് സിറാമിക് മാനേജിംഗ് ഡയറക്ടർ എന്നിവരാണ് എതിർ കക്ഷികൾ.ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വിരമിക്കുന്നതിന്റെ തലേനാൾ സ്ഥലത്തെത്തി ജില്ലാ കളക്ടറെകൊണ്ട് ഉത്തരവ് ഇറക്കിച്ചുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.