1758 പുതിയ രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1758 പുതിയ കേസുകൾ സ്ഥിരീകരിച്ചതിൽ 1641 പേരും സമ്പർക്ക രോഗികൾ. 81 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ 16,274പേരാണ് ചികിത്സയിലുള്ളത്. 25 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. ആറു മരണവും സ്ഥിരീകരിച്ചു. ഈമാസം 8ന് മരണമടഞ്ഞ പാലക്കാട് വിളയൂർ സ്വദേശിനി പാത്തുമ്മ (76),11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59),12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂർ സ്വദേശിനി കൗസു (65),15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി രാജലക്ഷ്മി (61),16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32),2ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സത്യൻ (54) എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. തിരുവനന്തപുരത്ത് 489 പുതിയ കേസുകളിൽ 476 പേർക്കും മലപ്പുറത്ത് 242 രോഗികളിൽ 220 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1365 പേർ രോഗമുക്തരായി.