air-

തിരുവനന്തപുരം: വിമാനദുരന്തങ്ങൾ ഒഴിവാക്കാനുള്ള പ്രൊജക്ടുമായി വെള്ളനാട് സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികൾ. ഡയറക്ടർ ഡോ.കെ.ആർ. കൈമളിന്റെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ നിർമിച്ച പ്രൊജക്ട് വിമാനത്തിന് പുറമേ റോക്കറ്റ്,​ മിസൈൽ,​ ബോംബർ വിമാനങ്ങൾ എന്നിവയിലും ഉപയോഗപ്പെടുത്താം. ടേബിൾ ടോപ്പ് റൺവേയിലെ പല തരത്തിലുള്ള അപകടങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ പ്രൊജക്ടിൽ വിശദീകരിക്കുന്നുണ്ട്. വിമാനം നിലത്തിറങ്ങുമ്പോൾ തൊടേണ്ട ലൈൻ മുതൽ കുറച്ച് മുൻവശം വരെ ലേസർ ബീം ലൈറ്റുകൾ വച്ചാൽ പൈലറ്റിന് ഏത് ഭാഗത്താണ് ഇറങ്ങിയതെന്ന് മനസിലാകും. ലാൻഡിംഗിന് ബാക്കിയുള്ള റൺവേ മതിയാകില്ലെന്ന് മനസിലാക്കിയാൽ ഉടൻ പൊങ്ങിപ്പറക്കാനാകും. ഫസ്റ്റ് ലൈനിൽ തൊട്ടില്ലെങ്കിൽ ആ വിവരം ഓട്ടോമാറ്റിക്കായി പൈലറ്റിന് അനൗൺസ്‌മെന്റായി ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് പ്രോജക്ട് വികസിപ്പിച്ചിരിക്കുന്നത്. അപകടസമയത്ത് ഭയവും ആകാംക്ഷയും കൊണ്ടുണ്ടാവുന്ന ന്യൂറോണിനെ ബ്രെയിൻ ജെല്ലി സെൻസർ വച്ച് ഓട്ടോ പൈലറ്റിംഗിലേക്ക് ട്രാൻസ്‌ഫർ ചെയ്യുന്ന പ്രവർത്തനവും വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ രണ്ടാംഘട്ടം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. പ്രൊജക്ടിന്റെ ഭാഗമായ വിദ്യാർത്ഥികൾക്ക് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചു. മേൽനോട്ടം വഹിച്ച ഡോ.കെ.ആർ. കൈമൾ ടി.ഇ.ആർ.എൽ.എസിന്റെ റേഞ്ച് ഓപ്പറേഷൻ ഡയറക്ടറായി വിരമിച്ച വ്യക്തിയും അഞ്ച് പേറ്റന്റിന്റെ ഉടമയുമാണ്.