kovalam

കോവളം: രണ്ട് ഓയിൽ ടാങ്കർ കപ്പലുകൾ ഇന്നലെ വിഴിഞ്ഞത്ത് പുറംകടലിൽ ക്രൂചെയ്ഞ്ചിംഗ് നടത്തി മടങ്ങി. ഇറാഖിൽ നിന്നു പാരാ ദീപിലേക്ക് പോയ ഇന്ത്യൻ വെസലായ ശ്രീവിഷ്‌ണുവിൽ നിന്നും എട്ടുപേർ കയറുകയും എട്ടുപേർ ഇറങ്ങുകയും ചെയ്‌തു. സിംഗപ്പൂരിൽ നിന്നും മൊറോക്കയിലേക്ക് പോയ ഫെയർച്ചം എൻഡ്യുറൻസ് എന്ന വിദേശ കപ്പലിൽ നിന്നു മൂന്ന് പേർ ഇറങ്ങുകയും മൂന്ന് പേർ കയറുകയും ചെയ്‌തു. ഇരുകപ്പലുകളും വൈകിട്ട് 5ന് മുമ്പ് തീരം വിട്ടു. ഇതുവരെ 12 കപ്പലുകളാണ് വിഴിഞ്ഞം പുറംകടലിൽ വന്നുപോയത്. ക്രൂ ചെയ്ഞ്ചിംഗ് ഇനത്തിൽ തുറമുഖ വകുപ്പിന് 25 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചെന്നും അടുത്ത ക്രൂചെയ്ഞ്ചിംഗിനായി ശനിയാഴ്ച മുതൽ കപ്പലുകളെത്തുമെന്നും വിഴിഞ്ഞം പോർട്ട് അധികൃതർ പറഞ്ഞു.