ബാലരാമപുരം:ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭഗവതിനട ക്ഷീര സംഘത്തിന് അനുവദിച്ച റിവോൾവിംഗ് ഫണ്ട് വിതരണം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് എം.മോഹനകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ് .ജയചന്ദ്രൻ, നേമം ബ്ലോക്ക് ക്ഷീര വികസന ആഫീസർ ഷൈലജ, ഡയറി ഫാം ഇൻസ്ട്രക്റ്റർ നിഷ എന്നിവർ പങ്കെടുത്തു.കൊവിഡ് പശ്ചാത്തലത്തിൽ സമാശ്വാസ കാലിത്തീറ്റ ധനസഹായ പദ്ധതി പ്രകാരം കർഷകർക്ക് കേരള ഫീഡ്സും വിതരണം ചെയ്തു.