തിരുവനന്തപുരം: ഒന്നും എണ്ണിയെണ്ണിപ്പറയേണ്ട ജനങ്ങൾ എണ്ണിയെണ്ണി ചോദിച്ചുകൊള്ളും. പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു രംഗത്ത്. അധികാരത്തിലേറിയപ്പോൾ 'ഓരോ ഫയലിന് പുറകിലും ഒരു ജീവിതമുണ്ടെന്ന' വലിയ ഡയലോഗ് കാച്ചിയിരുന്നല്ലോ. ഫയലിന്റെ പുറകിൽ ജീവിതമല്ല കൈക്കൂലി കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരാണെന്ന് ഓരോ കേരളിയനും മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ആർക്കിടെക്ട് ജി. ശങ്കറിന് ചെയ്ത പണിയുടെ കൂലി നൽകിയില്ലെന്ന വാർത്ത വായിച്ച് ഫേസ് ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്.
ഭരണമെന്നാൽ പൊലീസിനെവിട്ട് പേടിപ്പിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ച മുഖ്യമന്ത്രി അറിയുക, താങ്കളുടെ കീഴിലുള്ള ഏതാനും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ കാരുണ്യരഹിതമായ പ്രവൃത്തിമൂലം ഒരു സ്ഥാപനം മുടിയുന്നു.അദ്ദേഹത്തെയും തൊഴിലാളികളെയും പാതാളത്തിലേക്ക് ചവിട്ടിത്തതാഴ്ത്തുന്ന വാമനൻ ആകരുത് താങ്കൾ. എന്നിങ്ങനെയാണ് വിർമശനം.