sprinkler

തിരുവനന്തപുരം: മുൻ ആരോഗ്യ അഡിഷണൽ ചീഫ്സെക്രട്ടറി രാജീവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകനായി നിയമിതനായതിനെ തുടർന്ന്, അദ്ദേഹത്തെ ഒഴിവാക്കി സ്‌പ്രിൻക്ലർ കരാർ ഇടപാട് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി പുന:സംഘടിപ്പിച്ചു.

കേന്ദ്ര സൈബർ സെക്യൂരിറ്റി വിഭാഗം കോ-ഓർഡിനേറ്റർ ഗുൽഷൻ റോയ് ആണ് പുതിയ അംഗം. . മുൻ കേന്ദ്ര സിവിൽ ഏവിയേഷൻ , ഐ.ടി സെക്രട്ടറി എം. മാധവൻ നമ്പ്യാർ നേതൃത്വം. നൽകും. ഒക്ടോബർ 10നകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് .

സ്പ്രിൻക്ലറുമായുള്ള കരാറിൽ ജനങ്ങളുടെ വ്യക്തിവിവരങ്ങൾ സംരക്ഷിക്കാൻ നിർദ്ദേശങ്ങളുണ്ടോ,​ കരാറിലേർപ്പെടും മുമ്പ് നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ,​ വ്യതിയാനങ്ങളുണ്ടെങ്കിൽ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തിൽ ന്യായീകരിക്കാവുന്നതാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.