നെടുമങ്ങാട് : ചുള്ളിമാനൂരിൽ ബാർബർ ഷോപ്പു നടത്തുന്ന യുവാവ്, മീൻ കച്ചവടം നടത്തുന്ന യുവാവ്, തയ്യൽ കട നടത്തുന്ന യുവതി, 56 വയസുള്ള വീട്ടമ്മ, 25 വയസുകാരൻ എന്നിവരുൾപ്പടെ 6 പേർ ഇന്നലെ നെടുമങ്ങാട്ട് പോസിറ്റീവായി. ചുള്ളിമാനൂർ ഗവ.എൽ.പി.എസിൽ 103 പേരുടെ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ നാല് പേർക്കും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പരിശോധനയിൽ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന മുഴുവൻ പേരുടെയും റാപ്പിഡ് ടെസ്റ്റ് വ്യാഴാഴ്ച ആനാട് ബഡ്സ് സ്ക്കൂളിൽ വീണ്ടും നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു. ഇന്ന് പകൽ 11ന് ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.