m
താടി ഉപേക്ഷിച്ച് മോഹൻലാൽ ന്യൂ ലുക്കിൽ

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സ്റ്റൈലായി വളർത്തിയ താടി മോഹൻലാൽ ഉപേക്ഷിച്ചു. 'മൈ- ജി'യുടെ പരസ്യ ചിത്രീകരണത്തിലാണ് ആദ്യം താടിയില്ലാതെ താരം പ്രത്യക്ഷപ്പെട്ടത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം -2ൽ അടുത്ത മാസം 14ന് ജോയിൻ ചെയ്യും.

താടി ഉപേക്ഷിച്ച് സുന്ദരനായ മോഹൻലാൽ പരസ്യ ചിത്രത്തിൽ അഭിനയിച്ചതും പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ചതുമായ രണ്ട് ചിത്രങ്ങൾ വൈറലാണ്.

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ദൃശ്യം 2 നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കും. ലോക്ക് ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കേരളത്തിൽ ചിത്രീകരിക്കും. 2013 ഡിസംബറിൽ റിലീസ് ചെയ്ത 'ദൃശ്യം' വൻ ഹിറ്റായിരുന്നു.

സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസിൽ നീണ്ട താടിയിലാണ് പ്രത്യക്ഷപ്പെടുകയെന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു.