കുന്നംകുളം: മന്ത്രി എ.സി. മൊയ്തീനെ സമൂഹ മാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. വടക്കാഞ്ചേരി അത്താണി സ്വദേശി ചിരിയങ്കണ്ടത് കൊച്ചപ്പൻ മകൻ ജയിംസ് (53) ആണ് പിടിയിലായത്. മന്ത്രിയുടെ പ്രതിനിധി ടി.കെ. വാസുവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം എ.സി.പി: ടി.എസ്. സിനോജിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ: കെ.ജി. സുരേഷ്, എസ്.ഐ: ഇ. ബാബു തുടങ്ങിയവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.